KeralaLatest News

എഡിജിപിയുടെ മകൾക്കെതിരെ ഡോക്ടറുടെ നിർണായക മൊഴി

തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾക്കെതിരെ ഡോക്ടറുടെ നിർണായക മൊഴി പുറത്ത്. എഡിജിപിയുടെ മകൾക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. ഓട്ടോ ഇടിച്ചതാണെന്നാണ് തന്നോട് പറഞ്ഞതെന്നും എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി വിസമ്മതിച്ചിരുന്നെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

എഡിജിപിയുടെ മകൾ ജാമ്യാപേക്ഷ നൽകാൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു അതിനു പിന്നാലെയാണ് ഡോക്ടറുടെ മൊഴി പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button