
ആലപ്പുഴ : 19 കാരി വിവാഹത്തലേന്ന് ഒളിച്ചോടിയത് 40 പവന് സ്വര്‍ണ്ണാഭരണങ്ങളുമായി. ബുധനാഴ്ച രാത്രി 9 മണിയോടെ യുവതിയുടെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലായിരുന്നു കാമുകന്റെ കൂടെ ഒളിച്ചോടിയത്. ചാവക്കാട് സ്വദേശിയായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച അമ്പലപ്പുഴയ്ക്കു സമീപത്തെ ഓഡിറ്റോറിയത്തില്‍ നടക്കാനിരിക്കെയായിരുന്നു സംഭവം.
തലേന്നു രാത്രി ബൈക്കില്‍ എത്തിയ യുവാവുമൊന്നിച്ചാണു യുവതി പോയത്. ബന്ധുക്കളും അയല്‍വാസികളും അടക്കം നിരവധി പേര് രാത്രിയില്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഫോട്ടോഗ്രാഫര്‍ക്കു പോസ് ചെയ്യുകയാണെന്നായിരുന്നു എല്ലാവരും കരുതിയത്.
Read Also : ധനകാര്യ സ്ഥാപന ഉടമയുടെ ഭാര്യ ഒളിച്ചോടിയത് പുരുഷനായി വേഷമിട്ട പെണ്ണിനൊപ്പം
പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുന്ന സമയത്തു പെണ്‍കുട്ടിയുടെ പിതാവ് വിവാഹ ചടങ്ങിനു വേണ്ട ബിരിയാണിക്കായുള്ള സാധനങ്ങളുമായി ഓഡിറ്റോറിയത്തിലേയ്ക്ക് പോയിരുന്നു. വണ്ടാനം സ്വദേശിയായ 20 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇതേചൊല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. വീട്ടില്‍ നടത്തിയ തിരിച്ചിലില്‍ പെണ്‍കുട്ടി എഴുതിയ കത്ത് കണ്ടെത്തി. മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും എന്നും കത്തില്‍ പറയുന്നുണ്ട്.
Post Your Comments