വഡോദര: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിന്റെ ശുചിമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിൽ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റ പാടുകളും വിദ്യാർത്ഥിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ അരികിൽ നിന്ന് രക്തം പുരണ്ട കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായി വഴക്കുണ്ടായതിന് തൊട്ട് പിന്നാലെയായിരുന്നു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഗുരുഗ്രാമിൽ 8വയസുകാരൻ സ്കൂളിനുള്ളിലെ ശുചിമുറിയിൽ കുത്തേറ്റ് മരിച്ച സംഭവും ഏറെ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു.
also read: ക്യാൻസർ രോഗമെന്ന് സംശയം; ആശുപത്രിയുടെ ശുചിമുറിയിൽ രോഗി തൂങ്ങി മരിച്ചു
Post Your Comments