India

70 ലക്ഷം രൂപയുടെ മായം കലർത്തിയ തേയിലപ്പൊടി പിടിച്ചെടുത്തു

ചെന്നൈ : 70 ലക്ഷം രൂപയുടെ മായം കലർത്തിയ തേയിലപ്പൊടി പിടിച്ചെടുത്തു. 34,000 കിലോയോളം വരുന്ന തേയിലപ്പൊടിയാണ് ചെന്നൈയിലുള്ള മലയാളിയുടെ ഗോഡൗണിൽനിന്ന് പിടിച്ചെടുത്തത്. മലയാളിയും ബി.ആർ. ടീ. കമ്പനി ഉടമയുമായ തോമസിന്റെ അരുമ്പാക്കത്തുള്ള ഗോഡൗണിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മായം കലർന്ന തേയില കണ്ടെത്തിയത്.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ ആർ. കതിരവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തേയിലയിൽ കൃതൃമ നിറം കണ്ടത്. 33,291 കിലോ തേയിലപ്പൊടി ചാക്കുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 750 കിലോ ഗോഡൗണിലെ തറയിൽ നിരത്തിയിട്ടിരിക്കുന്നതും കണ്ടെത്തി. നിറം നൽകാൻ തേയിലപ്പൊടിയിൽ ചേർക്കുന്ന രാസവസ്തുവും പിടിച്ചെടുത്തുവെന്ന് അധികൃതർ അറിയിച്ചു.

Read also:പ്ലാസ്റ്റിക് നിരോധനത്തിന് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

പിടിച്ചെടുത്ത തേയിലപ്പൊടിയുടെ സാമ്പിളുകൾ ലാബിൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഫലം വന്നതിന് ശേഷം കമ്പനി ഉടമയ്ക്ക് എതിരേ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button