മുംബൈ: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ കഫേ പരേഡില്‍ പ്രവീണ്‍ പട്ടേല്‍ (40), ഭാര്യ റീന (35), മകന് പ്രഭു (11) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് വീട്ടിലെത്തിയ പോലീസ് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്ന വാതിൽ തകര്‍ത്ത് ഉള്ളിലേക്ക് പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകള്‍ മരിച്ചതോടു കൂടി ദമ്ബതികള്‍ വിഷാദത്തിന് അടിമപ്പെട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Also read : ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി : മുഖം വികൃതമാക്കി
Post Your Comments