ന്യൂഡല്‍ഹി: ഭാരതത്തെ ഒന്നിപ്പിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുന്നതാണ് യോഗ. ഭാരതത്തിന്റെ കാല്പാടുകള് ലോകം യോഗയിലൂടെ പിന്തുടരുകയാണ്. മികച്ച ആരോഗ്യത്തിനായുള്ള അന്വേഷണത്തില്‍ യോഗ ദിനം ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനം ഡെറാഡൂണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡെറാഡൂണിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ യോഗാ ദിനാചരണത്തിലാണ് അദ്ദേഹം പങ്കെടുത്തത്. 55000 പേരാണ് പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തത്. രാജ്യത്താകമാനമായി അയ്യായിരം കേന്ദ്രങ്ങളിള്‍ യോഗ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയോടൊപ്പം 150 രാജ്യങ്ങിലും യോഗ ദിനം ആചരിക്കും. ഡെറാഡൂണില്‍ പ്രധാനമന്ത്രി യോഗ നടത്തിയ വനം ഗവേഷണ കേന്ദ്രം 450 ഹെക്ടര്‍ വരുന്ന വന പ്രദേശമാണ്. 2014ല്‍ ജൂണ്‍ 21 നെ ഐക്യ രാഷ്ട്ര സംഘടനയാണ് അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്.
Post Your Comments