
അള്‍ജിയേഴ്‌സ്: വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി വിച്ഛേദിച്ചു. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഹൈസ്‌കൂള്‍ ഡിപ്ലോമ പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാൻ രണ്ട് മണിക്കൂര്‍ സമയത്തേക്കാണ് മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചതെന്നും തിങ്കളാഴ്ച വരെ ഈ സംവിധാനം തുടരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചതെന്ന് അള്‍ജിയേഴ്‌സ് ടെലികോം കമ്ബനിയും അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്താന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടെലികോം അസോസിയേഷന്‍ പ്രസിഡന്റ് അലി കാലനും അറിയിച്ചു.
2016-ല്‍ നടന്ന പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി നടന്നിരുന്നു. പരീക്ഷ ആരംഭിച്ചയുടന്‍ തന്നെ ചോദ്യക്കടലാസുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.ഇതിനെ തുടർന്നാണ് മുന്‍കരുതല്‍ എന്ന നിലയിൽ ഇപ്പോൾ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുത്താൻ നിർദേശം നൽകിയത്.
Also read : എന്‍ഡിഎയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
Post Your Comments