ലക്‌നൗ: പാസ്പോര്‍ട്ട് ഓഫീസിലെത്തിയ മിശ്ര വിവാഹ ദമ്പതികളോട് താൻ മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര. താന്‍ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. വിവാഹ സര്‍ട്ടിഫിക്കറ്റിലെ പേരും മറ്റു രേഖകളിലെ പേരും വ്യത്യസ്തമായതിനെക്കുറിച്ച് അന്വേഷിക്കുക മാത്രമേ ചെയ്‌തുവുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: മതം മാറിയാല്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥന്‍ യുവതിയോട് ആവശ്യപ്പെട്ടതായി പരാതി
പാസ്പോര്‍ട്ട് നല്‍കണമെങ്കില്‍ മതംമാറണമെന്ന് ഓഫീസര്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് മുഹമ്മദ് അനസ് സിദ്ധിഖ്, ഭാര്യ തന്‍വി സേത് എന്നിവരാണ് രംഗത്തെത്തിയത്. അനസിനോടു ഹിന്ദുമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും തന്‍വിയോട് രേഖകളിലെ പേരുമാറ്റണമെന്നും ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ പേരു മാറ്റാന്‍ തയാറാവണമെന്നോ അനസിനോടു ഹിന്ദുമതം സ്വീകരിക്കണമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും മിശ്ര വ്യക്തമാക്കി. താനും മിശ്രവിവാഹിതനാണ്. എല്ലാ മതക്കാരെയും ബഹുമാനിക്കുന്ന താന്‍ ഒരു വര്‍ഗീയവാദിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments