ന്യൂയോര്‍ക്ക് : വായിക്കാനുള്ള വാര്‍ത്ത കണ്ട് പൊട്ടിക്കരഞ്ഞ് ചാനല്‍ അവതാരക. അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട വാര്‍ത്ത വായിക്കുന്നതിനിടെയാണ് എംഎസ്എന്‍ബിസി ചാനല്‍ അവതാരകയായ റേച്ചല്‍ മാഡോ കരഞ്ഞത്. ഇത്തരത്തിലെത്തുന്ന കുടിയേറ്റക്കാരുടെ കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് മാറ്റി പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്ന യുഎസ് ഭരണകൂടത്തിന്റെ തീരുമാനവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് റേച്ചല്‍ വായിക്കാനിരുന്നത്. എന്നാല്‍ വായന തുടങ്ങി അല്‍പ സമയത്തിനകം ഇവര്‍ പൊട്ടിക്കരഞ്ഞു.വിശദാംശങ്ങള്‍ നല്‍കാന്‍ റിപ്പോര്‍ട്ടറോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനു ശേഷം വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാന്‍ പറ്റാത്തതില്‍ ക്ഷമ ചേദിച്ച് റേച്ചല്‍ ട്വീറ്റ് ചെയ്തിരുന്നു. വാര്‍ത്ത വായിക്കേണ്ടത് എന്റെ ജോലിയാണ്. പക്ഷേ ഈ വാര്‍ത്ത കണ്ടപ്പോള്‍ എനിക്കൊന്നും സംസാരിക്കാന്‍ പറ്റാതെ പോയി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സെപ്പറേഷന്‍ പോളിസി പ്രകാരം 2000 കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ സംരക്ഷണ കേന്ദ്രങ്ങളില്‍ ഉള്ളതെന്നും റേച്ചല്‍ പറയുന്നു. യുഎസിനെ മറ്റൊരു യൂറോപ്പാകാന്‍ അനുവദിക്കില്ലെന്നും ഇത് ഒരു അഭയാര്‍ഥി കേന്ദ്രമല്ലെന്നുമാണ് യുഎസ് പ്രസിഡന്റിന്റെ നിലപാട്.
Rachel Maddow chokes up and cries on air as she struggles to deliver news that migrant babies and toddlers have been sent to “tender age” shelters pic.twitter.com/O6crm8cvyR
— Justin Baragona (@justinbaragona) June 20, 2018
Post Your Comments