മുഖ്യമന്ത്രി പിണറായി വിജയന്റെ യോഗയോടുള്ള സമീപനത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. യോഗാ ദിനാചരണം നടത്തുകയും ചെയ്യും എന്നാല്‍ അതിന്റെ അന്തസ്സത്തയെ അംഗീകരിക്കത്തതുമായി മുഖ്യമന്ത്രിയുടെ സമീപനത്തെയാണ് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മിസ്റ്റര്‍ പിണറായി വിജയന്‍, ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. യോഗാദിനാചരണം നടത്തുകയും വേണം എന്നാല്‍ അതിന്റെ അന്തസ്സത്തയെ അംഗീകരിക്കാനും പറ്റില്ല. യോഗക്കു നിയതമായ ചില രീതികളുണ്ട്. അതിന് ഒരു സ്വത്വമുണ്ട്. അത് തികച്ചും ആധ്യാത്മികമാണ്. മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലൂടെ മനുഷ്യനെ വ്യാഖ്യാനിക്കുന്ന ഒരാള്‍ക്കും അതിനെ അംഗീകരിക്കാനാവില്ല. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഈ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളേയും തൃപ്തിപ്പെടുത്തുമ്പോഴേ ഒരു പൂര്‍ണ്ണ മനുഷ്യജന്മം സാര്‍ത്ഥകമാവൂ എന്ന ഭാരതീയകാഴ്ചപ്പാട് അംഗീകരിക്കുമ്പോഴേ യോഗയെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ വിലയിരുത്താനാവൂ. യോഗയും മെഡിറ്റേഷനും പരസ്പരപൂരകമാണ്. പ്രാണായാമവും കുണ്ഡലിനിയെ ഉണര്‍ത്തലുമൊക്കെ മുദ്രാവാക്യം മുഴക്കി നടത്താവുന്ന ഒന്നല്ല. ഒന്നുകില്‍ ഭൗതികവാദത്തിന്റെ നിരര്‍ത്ഥകതയെ അംഗീകരിച്ച് ഇതിനോട് പൊരുത്തപ്പെടുക. അല്ലെങ്കില്‍ ഈ പണി ഞങ്ങള്‍ക്കു പറ്റിയതല്ലെന്നു തുറന്നു പറഞ്ഞ് മാറിനില്‍ക്കുക. ഈ അന്തര്‍ദ്വന്തം താങ്കളുടെ നിസ്സഹായത മാത്രമാണ് വെളിവാക്കുന്നത്. യോഗക്കു പുതിയ നിര്‍വചനങ്ങള്‍ ചമക്കാനുള്ള താങ്കളുടെ നീക്കം പരിഹാസ്യമാണെന്നു പറയാതെ വയ്യ.
Post Your Comments