![jesna](/wp-content/uploads/2018/06/jesna-1-1.png)
പത്തനംതിട്ട : എരുമേലി മുക്കൂട്ടു തറയിൽ നിന്ന് കാണാതായ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ നീക്കങ്ങൾ പോലീസ് നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് . ഊഹാപോഹങ്ങൾക്ക് പിന്നാലെ പോയി പോലീസ് സമയം പാഴാക്കുന്നു എന്നാണ് അദ്ദേഹം ആരോപിച്ചത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിൽ പരിശോധന നടത്തിയിട്ട് കാര്യമില്ലെന്നും മകളെ കണ്ടെത്താനുള്ള സാധ്യത കുറയുന്നുവെന്നും പിതാവ് മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞു.
മുണ്ടക്കയത്ത് ജെസ്‌നയുടെ പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഇതിനെതിരെയാണ് പിതാവ് പ്രതികരിച്ചത് .നേരത്തെ മുക്കൂട്ടുതറയിലും വീട് പരിശോധിച്ചിരുന്നു.
Post Your Comments