കൊച്ചി : രണ്ട് മാസമായി പൊലീസിനെ വലച്ചുകൊണ്ടിരിക്കുന്ന ജെസ്‌ന തിരോധാന കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജെസ്‌നയുടെ തിരോധാനത്തിലെ പൊലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചു ഹൈക്കോടതി. കൃത്യമായ സൂചനയില്ലാതെ അന്വേഷിച്ചിട്ടു കാര്യമില്ലെന്നും വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ജെസ്‌നയെ വീട്ടില്‍നിന്ന് ആരും തട്ടിക്കൊണ്ടുപോയതല്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐക്ക് നോട്ടിസ് അയച്ചു.
Read Also : ജസ്‌നയുടെ തിരോധാനം : ദുരൂഹതയോടെ ആ മൊബൈല്‍ സിം : സിമ്മിന്റെ ഉടമ 70കാരന്‍
അതേസമയം, ജെസ്‌നയുടെ പിതാവ് മുണ്ടക്കയത്ത് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തും. സ്‌കാനിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാകും പരിശോധന. നേരത്തെ ജെസ്‌നയുടെ വീട്ടിലും പരിസരത്തും പലപ്രാവശ്യം പൊലീസ് പരിശോധന നടത്തിയിരുന്നു.
Post Your Comments