തിരുവനന്തപുരം: ഈ മാസം 24 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കൂടാതെ കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
Also Read : കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അതിനാല്‍ ത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. തുടര്‍ച്ചയായി മഴ ലഭിച്ചാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുണ്ട്.
Also Read : കനത്ത മഴയിലും മണ്ണിടിച്ചിലിലും 14 മരണം
കേന്ദ്ര ജല കമ്മിഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലയോരമേഖലകളിലെ കണ്ട്രോള് റൂമുകള്‍ 24 വരെ പ്രവര്‍ത്തിക്കും.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Post Your Comments