തിരുവനന്തപുരം: സംസ്ഥാന ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിച്ച് അതുവഴി സാമുഹ്യ സുരക്ഷാ പെന്ഷന് വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇത് വിതരണം ചെയ്യാന്‍ തക്കതായ ഫണ്ട് സര്‍ക്കാര്‍ കമ്പനിക്ക് നല്‍കും. ഇതിന്റെ 100 ശതമാനം ഓഹരിയും സംസ്ഥാന സര്‍ക്കാരിനായിരിക്കും. ധനകാര്യമന്ത്രി ബോര്‍ഡ് ചെയര്‍മാനും ധനകാര്യ വകുപ്പ് സെക്രട്ടറി മാനേജിങ് ഡയറക്ടറുമായിരിക്കും.
നിലവില്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ മേല്‍നോട്ടത്തിലാണ് പെന്ഷന് വിതരണം. പല തലത്തില്‍ നിന്നും നിയന്ത്രണം വരുന്ന സാഹചര്യത്തില്‍ പെന്ഷന് വിതരണം ഇഴയുന്നതായി പരാതി വ്യാപകമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഉത്സവ സീസണിലോ മൂന്ന് മാസം കൂടുന്ന അവസരത്തിലോ ആണ് ഇപ്പോള്‍ പെന്ഷന് വിതരണം നടക്കുന്നത്. സര്‍ക്കാര്‍ തീരുമാനം നടപ്പാകുന്നതോടെ പെന്ഷന് വാങ്ങുന്നവരുടെ ബുദ്ധിമുട്ടിന് പരിഹാരമാകും.
Post Your Comments