ഉബര്‍ ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യം ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനില്‍ നിന്നും ഒഴിവാക്കിയെന്നും ഗൂഗിള്‍ മാപ്പിന്റെ ഐഒഎസ് പതിപ്പില്‍ നിന്നും കഴിഞ്ഞ നവംബറില്‍ ഉബര്‍ ബുക്കിങ് ഫീച്ചര്‍ നീക്കം ചെയ്തിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.
Also Read : അങ്ങനെ ഡ്രൈവറില്ലാ ടാക്‌സി കാറുകള്‍ സേവനമാരംഭിക്കുന്നു
2017 ജനുവരിയിലാണ് ഉബറിന് മാത്രമായി ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനുള്ളില്‍ നിന്നു തന്നെ യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിച്ചത്. ഉബര്‍ ബുക്കിങ് സൗകര്യം ഗൂഗിള്‍ മാപ്പിന്റെ എല്ലാ പതിപ്പുകളില്‍ നിന്നും പൂര്‍ണമായും നീക്കംചെയ്യപ്പെട്ടു. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ ഉബര്‍ യാത്രാ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കാണാനും ഉബര്‍ ബുക്കിങ് റിക്വസ്റ്റ് നല്‍കാനും സാധിക്കും.
Also Read : ഇനി റിലയന്‍സ് ടാക്‌സിയില്‍ യാത്രചെയ്യാം
നേരത്തെ ഗൂഗിള്‍ മാപ്പിനുള്ളില്‍ തന്നെ തുറക്കുന്ന പ്രത്യേക വിന്‍ഡോയിലാണ് ഉബര്‍ബുക്കിങ് സാധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ യാത്ര ബുക്ക് ചെയ്യണമെങ്കില്‍ ഗൂഗിള്‍ മാപ്പില്‍ നിന്നും പുറത്തുകടന്ന് ഉബര്‍ ആപ്ലിക്കേഷനില്‍ പോകണം. ഇങ്ങനൊരു നടപടിക്ക് കാരണം എന്താണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments