International

ഉച്ചഭക്ഷണത്തിന് മൂന്നു മിനിറ്റ് മുന്‍പേ പുറത്തുപോയി : ജീവനക്കാരന് ശാസനയും പിഴയും : സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

ടോക്ക്യോ: ഉച്ചഭക്ഷണത്തിനായി ഓഫീസില്‍ നിന്നും മൂന്നു മിനിറ്റ് മുന്‍പേ പുറത്തുപോയ ജീവനക്കാരന് ശാസനയും പിഴയും. ജപ്പാനിലെ പടിഞ്ഞാറന്‍ നഗരമായ കോബെയില്‍ വാട്ടര്‍വര്‍ക്ക് വകുപ്പാണ് ജീവനക്കാരനെ ശിക്ഷിച്ചത്. ഇയാള്‍ പതിവായി തന്റെ് കാബിനില്‍ നിന്നും നേരത്തെ പോകുന്നുവെന്ന് കണ്ടെത്തിയാണ് നടപടി. 26 തവണ ഇത്തരത്തില്‍ സമയം തെറ്റിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെയാണ് ഇവടെ ഉച്ചഭക്ഷണത്തിനുള്ള ഇടവേള. എന്നാല്‍ ഇടവേളയ്ക്ക് മുന്‍പ് ഇയാള്‍ തന്റെ കാബിനില്‍ നിന്ന് പുറത്തുപോകുകയാണ് രീതിയെന്ന് കമ്പനി വക്താവ് പറയുന്നു. പിഴയായി അര്‍ദ്ധദിന ശമ്പളവും പിടിച്ചുവയ്ക്കുകയും ശാസിക്കുകയും ചെയ്തു. 64കാരനായ ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ കമ്പനി മേധാവികള്‍ പത്രസമ്മേളനം വിളിച്ച് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

ജോലിയില്‍ ശ്രദ്ധിക്കേണ്ടതിനു പകരം ജീവനക്കാരന്‍ പബ്ലിക് സര്‍വീസ് നിയമം ലംഘിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്തായാലും സോഷ്യല്‍ മീഡിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ് ഈ സംഭവം. നിരവധി പേര്‍ അധികൃതരുടെ നടപടിയെ പിന്തുണച്ചു. എന്നാല്‍ ഡ്യൂട്ടി സമയത്ത് ശുചിമുറിയില്‍ പോലും പോകാന്‍ കഴിയില്ലെന്നാണോ ഉദ്ദേശിക്കുന്നതെന്നാണ് മറ്റുചിലരുടെ ചോദ്യം.

ജപ്പാനില്‍ മുന്‍പും സമാനമായ അച്ചടക്ക നടപടി വന്നിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് ഉച്ചഭക്ഷണം വാങ്ങാന്‍ പതിവായി പുറത്തുപോയിരുന്ന ജീവനക്കാരനെ ഫെബ്രുവരിയില്‍ സസ്പെന്റു ചെയ്തിരുന്നു. ആറുമാസത്തിനുള്ളില്‍ 55 മണിക്കൂര്‍ ഇത്തരത്തില്‍ ഇയാള്‍ പാഴാക്കിയെന്നാണ് കമ്പനി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button