തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്റെ വിഷയത്തില്‍ തീരുമാനമറിയിച്ച് ധനമന്ത്രി തോമസ് ഐസക്. പങ്കാളിത്ത പെന്ഷന് പുന:പരിശോധിക്കുമെന്നും ഇതിനായി ജഡ്ജി അടങ്ങുന്ന സമിതിയെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read : സാമൂഹ്യ സുരക്ഷ പെന്ഷന് വിതരണം ; പ്രത്യേക കമ്പനി രൂപീകരിയ്ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
അതുപോലെയാണ് പങ്കാളിത്ത പെന്ഷന് എന്നും പ്രത്യാഘാതങ്ങള്‍ പരിശോധിക്കണമെന്നും രണ്ടാഴ്ച്ചയ്ക്കകം സമിതിയെ നിയോഗിക്കുമെന്നും ചില നടപടികള്‍ എടുത്താന്‍ ഊരിപ്പോരാന്‍ ബുദ്ധിമുട്ടാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
പങ്കാളിത്ത പെന്‍ഷനില്‍ എഴുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അംഗങ്ങളാണ്. പങ്കാളിത്ത പെന്ഷന് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത പെന്ഷന് ഒറ്റയടിക്ക് ഒരു അവകാശമല്ലാതായി മാറുന്നു എന്നതാണ്. ഈ പദ്ധതിപ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനംപെന്‍ഷന്‍ അക്കൌണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം.
Post Your Comments