ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരുമ്പോള്‍ സംസ്ഥാനത്ത് ഡോക്ടറുമാരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ ലക്ഷക്കണക്കിന് രോഗികളാണ് ആശങ്കയിലായിരിക്കുന്നത്. കേരളത്തില്‍ ഒരു ഡോക്ടര്‍ക്ക് ശരാശരി 6810 പേരെയാണ് ചികിത്സിക്കേണ്ടതായി വരുന്നത്. ദേശീയ ആരോഗ്യ നിലവാര രേഖയുടെ റിപ്പോര്‍ട്ടിലാണ് ഇത് പുറത്ത് വന്നത്. ഡോക്ടര്‍ – രോഗി അനുപാദത്തിന്റെ കാര്യത്തില്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന അനുപാദത്തിന്റെ ആറിരട്ടിയാണിത്.
ദേശീയ തലത്തില്‍ നോക്കുമ്പോള്‍ ഇത് 10 മടങ്ങാകും. അതായത് 11,082 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാകും ശരാശരി കണക്ക്. 2016ല്‍ 3355 ഡോക്ടര്‍മാരാണ് മെഡിക്കല്‍ കൗണ്‍സിലുകളില്‍ റജിസ്റ്റര്‍ ചെയ്തത്. 2017 ഇത് 833 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്ക് നോക്കിയാല്‍ 55,251 അലോപ്പതി ഡോക്ടര്‍മാരാണ് സംസ്ഥാനത്തുളളത്.
രാജ്യത്തെ ഏറ്റവും മികച്ച ഡോകര്‍- രോഗി അനുപാതമുളളത് ന്യൂഡല്‍ഹിയിലാണ്. 2203 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ഇവിടത്തെ അനുപാതം. മറ്റ് സംസ്ഥാനങ്ങളായ ബീഹാര്‍(28,391), യുപി(19,962) മധ്യപ്രദേശ് (16,996) കര്‍ണാടക(13,556) എന്നിവിടങ്ങളിലെ അനുപാതം ഇപ്രകാരമാണ്. ഈ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നതും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര മന്ത്രി ജെ.പി നഡ്ഡയാണ് നിലവാര രേഖ പുറത്തിറക്കിയത്.
Post Your Comments