International

ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലക്കിയതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്; ഞെട്ടിപ്പിക്കുന്ന കൊല നടന്നതിങ്ങനെ

ഏറെ കോളിളക്കം സൃഷ്ടച്ച കേസാണ് ഓസ്ട്രേലയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസ്. ഒരുപക്ഷേ സ്വന്തം ഭാര്യയാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് പലര്‍ക്കും വിശ്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. കേസില്‍ സാമിന്റെ പ്രതികളായ ഭാര്യയ്ക്കും കാമുകനും 27 വര്‍ഷം തവട് ശിക്ഷ ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി വിധിക്കുകയും ചെയ്തു.

Image result for sam murder case

ഇതോടെ സാമിന്റെ കൊലപാതകം എങ്ങനെയായിരുന്നു എന്നാണ് പുറത്ത് വരുന്നത്. സാമിന്റെ ഭാര്യ സോഫിയയും സോഫിയയുടെ കാമുകന്‍ അരുണ്‍ കമലാസനനും നേരത്തെ തയാറാക്കിയ തിരക്കഥയായിരുന്നു ആ കൊലപാതകം. എന്നാല്‍ സാമിന് തന്റെ കൊലപാതകം നേരത്തെ തന്നെ മനസിലായിരുന്നു. കാരണം കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ സാം ഭാര്യയുടെ മോശം സ്വഭാവത്തെ കുറിച്ച് അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. ഒരുപക്ഷേ താന്‍ കൊല്ലപ്പെട്ടേക്കാം എന്നും സാം ബന്ധുക്കളോട് പറഞ്ഞിരുന്നു.

Image result for sam murder case

കോടതിയിലെത്തിച്ചപ്പോള്‍ സോഫിയയും അരുണും എല്ലാ സത്യങ്ങളും കോടതിയോട് തുറന്നു പറഞ്ഞു. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നുവെന്നും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് നന്നായി കലരുന്നതുകൊണ്ടാണ് ഈ ജ്യൂസ് തന്നെ തെരഞ്ഞെടുത്തതെന്നും അരുണ്‍ പറഞ്ഞു.

Related image

സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതല്‍ വെളുപ്പിനെ 3.30 വരെ സാമിന്റെ വീട്ടിലും പരിസരത്തുമായി ഒളിച്ചുനിന്ന ശേഷം ആരുമറിയാതെ അരുണ്‍ വീടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നുവെന്നും, അതിനു ശേഷം അവോക്കാഡോ ഷെയ്ക്കില്‍ മയക്കി കിടത്താനുള്ള മരുന്നിടുകയും, ഓറഞ്ചു ജ്യൂസില്‍ സയനൈഡ് കലര്‍ത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു എന്നും അരുണ്‍ ഇതില്‍ പറയുന്നുണ്ട്.

Related image

സാം മരിക്കുന്നതിന് മുന്‍പ് സോഫിയയും അരുണും കോമണ്‍വെല്‍ത്ത് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ്. അരുണിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ സോഫിയ ഉപയോഗിച്ചിരുന്നതിന്റെയും ഇതില്‍ നിന്നും അരുണിന്റെ ഫോണിലേക്ക് നടത്തിയ കോളുകളുടെ ലിസ്റ്റും തെളിവുകളായി ജൂറിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇതിനു പുറമെ മരണമടഞ്ഞതിന് ശേഷം സാമിന്റെ പേരിലുള്ള കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും കോടതി പരിശോധിച്ചു.

Related image

സാമിന്റെ മരണശേഷം ഇവര്‍ ഒരുമിച്ച് പുറത്തു പോകുന്നതിന്റെയും ഒരേ മേശയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ എടുത്തിരുന്നു. ഇത് തെളിവായി കോടതിയില്‍ ഹാജരാക്കി. കൂടാതെ, ഇരുവരും ഒരേ കാറില്‍ യാത്ര ചെയ്യുന്നതിന്റെയും, ട്രെയിനില്‍ കയറാന്‍ പോകുന്നതിന്റെയും ചിത്രങ്ങള്‍ കോടതി പരിശോധിച്ചിരുന്നു.

Image result for sam murder case

2015 ഒക്ടോബര്‍ 13നാണ് യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനും പുനലൂര്‍ കരവാളൂര്‍ സ്വദേശിയുമായ സാമിനെ മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. സോഫിയയും സുഹൃത്ത് അരുണും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിതായി കണ്ടെത്തി. 2016 ഓഗസ്റ്റിലാണ് സോഫിയയും അരുണും മെല്‍ബണ്‍ പോലീസിന്റെ പിടിയിലാവുന്നത്.

Image result for sam murder case

സ്വാഭാവിക മരണമെന്ന് കരുതിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തിലായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്.
സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

Image result for sam murder case

മലയാളി നഴ്‌സായ സോഫിയയിലേക്ക് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയപ്പോള്‍ ലഭിച്ചത് അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. പൊലീസ് പിടിയിലായ സോഫിയ തന്റെ കാമുകന്‍ അരുണിന് മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്ന് അറിയുന്നത് ചോദ്യം ചെയ്യലിനിടെ ആണ്.

Related image

പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്ട്രേലിയന്‍ പൊലീസിന് വിവരം നല്‍കുകയും കാമുകനും ജയിലിലാകുകയുമായിരുന്നു. സോഫിയുടെ കാമുകനായ അരുണ്‍ കാറില്‍ വച്ച് അക്രമിച്ചിരിന്നുവെന്നും സാം ബന്ധുക്കളെ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button