പ്രണയാര്‍ദ്രമായ ഒരു രാത്രി തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ ലൈംഗിക ജീവിതത്തിന് കൂടുതല്‍ ആസ്വാദ്യത പകരുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു ലൈംഗിക-ഹോര്‍മോണ്‍ വിദഗ്ധയുടെ ഉപദേശം ചിലപ്പോള്‍ നിങ്ങളെ ഒരുപാട് സമയം (പണവും) ലാഭിക്കാന്‍ സഹായിച്ചേക്കാം.
ഏറെ വിറ്റഴിഞ്ഞ ‘വുമണ്‍ കോഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവായ അലിസ വിറ്റി പറയുന്നത് നമ്മുടെ ഹോര്‍മോണിലെ വ്യതിയാനങ്ങള്‍ നമ്മുടെ ലൈംഗിക ജീവിതത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നാണ്.
സ്ത്രീയെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നത് ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ആണെന്ന് നമുക്കറിയാം. എന്നാല്‍ ഇത് പുരുഷനെയും ഉത്തേജിപ്പിക്കുണ്ട്.
അതിനാല്‍, കൂടുതല്‍ വൈകാരികമായ ഒരു അനുഭവം ഉറപ്പുവരുത്തുന്നതിന് ഒരു ഈസ്ട്രജന്റെ അളവ് അടിസ്ഥാനമാക്കിയ ഒരു സമയം ദമ്പതികള്‍ തെരഞ്ഞെടുക്കണമെന്നും അലിസ പറയുന്നു.
അലിസയുടെ അഭിപ്രായത്തില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും നല്ല സമയം. മൂന്ന് മണിയോടെ പുരുഷനിലെ ഈസ്ട്രജന്റെ അളവ് ഉയര്‍ന്ന നിലയിലെത്തും. ഇത് അവന്റെ ലിബിഡോയെ വര്‍ധിപ്പിക്കുമെന്നും അലിസ പറയുന്നു.
എന്നാൽ സ്ത്രീകളുടെ ഹോർമോണുകളെ സംബന്ധിച്ചോ?
അത്ഭുതപ്പെടാനൊന്നുമില്ല, നിങ്ങളുടെ ‘മാസത്തിലെ സമയ’വും ഹോര്‍മോണുകളിലെ ഏറ്റക്കുറച്ചിലും രതിമൂര്‍ച്ചയില്‍ എത്തിച്ചേരാനുള്ള സാധ്യതയെ ബാധിക്കും. ഇത് മനസ്സില്‍ വച്ച്, അണ്‌ഡോല്‍പാദനത്തിന് ശേഷമുള്ള 10 ദിവസങ്ങള്‍ ആകും സ്ത്രീയ്ക്ക് ഏറ്റവും കൂട്ടല്‍ ലൈംഗിക സംതൃപ്തി ലഭിക്കുന്നത്. ഈ സമയം ഇവരില്‍ ഈസ്ട്രജന്റെയും ടെസ്റ്റോസ്റ്റിറോണിന്റെയും അളവ് ഉയര്‍ന്നിരിക്കുന്നത് അവളുടെ തൃഷ്‌ണയെ റോക്കറ്റ് പോലെ കുതിപ്പിക്കും.
Post Your Comments