International

ഈ ഗ്രാമത്തില്‍ ആള്‍ക്കാര്‍ ഇരിക്കുന്നത് ജീവനുള്ള മുതലപ്പുറത്ത്(വീഡിയോ)

ലോകത്തെ ഏറ്റവും അപകടകാരികളായ ജീവികളില്‍ ഒന്നാണ് മുതലകള്‍. എന്നാല്‍ ബുക്കിന ഫാസോയിലെ ഒരു ചെറിയ ഗ്രാമത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. മുതലയുടെ പുറത്ത് ആരെങ്കിലും കയറി ഇരിക്കുന്നത് കണ്ടാലും അത്ഭുതപ്പെടാനില്ല. ബെസൗലെയിലെ ജനങ്ങള്‍ തങ്ങളുട കുളത്തില്‍ വളര്‍ത്തുന്നത് 100 കണക്കിന് മുതലകളെയാണ്.

read also: പമ്പ നദിയില്‍ മുതലക്കുഞ്ഞ്, സത്യം ഇതാണ്

ചെറുപ്രായം മുതല്‍ തങ്ങള്‍ മുതലകള്‍ക്കൊപ്പമാണ് കഴിഞ്ഞത്. അവയ്‌ക്കൊപ്പമാണ് നീന്താന്‍ പഠിച്ചത്. ഗ്രാമവാസിയായ പൈരെ കബോര്‍ പറഞ്ഞു. ഗ്രാമവാസികള്‍ നല്‍കുന്ന കോഴിയെയാണ് മുതലകള്‍ ഭക്ഷിക്കുന്നത്. ഇപ്പോള്‍ നമുക്ക് യാതൊരു ഭയവുമില്ലാതെ അവയ്‌ക്കൊപ്പം ചെല്ലാം. അവയുടെ പുറത്ത് കയറി ഇരിക്കാം. യാതൊരു കുഴപ്പവും ഇല്ലെന്ന് നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അവയ്‌ക്കൊപ്പം കിടക്കാമെന്നും കബോര്‍ പറഞ്ഞു.

15-ാം നൂറ്റാണ്ട് മുതല്‍ ആരംഭിച്ചതാണ് ഇവിടുത്തുകാരുടെ മുതലയുമായുള്ള സഹവാസം എന്ന് ഗ്രാമത്തിലെ പ്രായം ചെന്ന ഒരാള്‍ പറഞ്ഞു. മുതലകള്‍ക്കായി ഇവിടെ ആഘോഷങ്ങള്‍ വരെ സങ്കടിപ്പിക്കാറുണ്ട്. ഗ്രാമവാസികളുമായി മുതലകള്‍ക്ക് അഭേദ്യമായ ഒരു ബന്ധമുണ്ടെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button