കാവാലം: പമ്പ നദിയില്‍ നിന്നും മുതലക്കുഞ്ഞിനെ പിടികൂടിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. പലരും ഞെട്ടിയ വാര്‍ത്ത സത്യമാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാവാലം കുന്നുമ്മ ക്ഷേത്രത്തിന് സമീപം നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ പിടികൂടി എന്ന വാര്‍ത്ത നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഒരു മുതലക്കുഞ്ഞിന്റെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം നടന്നത്. പിന്നീടാണ് സംഭവം വ്യാജമാണെന്ന് വ്യക്തമാകുന്നത്.
വാര്‍ത്ത എത്തിയതോടെ നാട്ടുകാര്‍ നദിയുടെ തീരത്ത് തിരച്ചില്‍ നടത്തി. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റബ്ബര്‍ കൊണ്ടുള്ള മുതലക്കുഞ്ഞിന്റെ രൂപം ഉപയോഗിച്ച് ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മനസിലായത്.
Post Your Comments