കൊച്ചി : ചുമട്ടുതൊഴിലാളി നിയമനത്തിൽ നിന്ന് മൊബൈൽ ഫോൺ ഒഴിവാക്കി. മൊബൈല്‍ ഫോണുകളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു . കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍നിന്ന് ഒഴിവാക്കിയ സാധനങ്ങളുടെ പട്ടികയിൽ മൊബൈല്‍ ഫോണുകളും ഉൾപ്പെടുത്തി.
എറണാകുളം ചക്കരപ്പറമ്പിലെ ‘സഫ സിസ്റ്റം ആന്‍ഡ് സൊല്യൂഷന്‍സ്’ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കൈകാര്യം ചെയ്യുന്നതിലെ ചെറിയ വീഴ്ചപോലും വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. അതുകൊണ്ട് സ്ഥിരം ജീവനക്കാരനെക്കൊണ്ടാണ് ഇറക്കിയിരുന്നത്. എന്നാൽ സി.ഐ.ടി.യു. അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പാക്കറ്റുകളുടെ കയറ്റിറക്ക് തടസ്സപ്പെട്ടെന്നാണ് പരാതി.പോലീസ് സംരക്ഷണം വേണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
Read also: ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരിൽ അധികവും ഇന്ത്യക്കാർ; കാരണം ഇങ്ങനെ
ഇതേ ജോലി മറ്റു സ്ഥാപനങ്ങൾക്ക് വേണ്ടി ചെയ്യാറുണ്ടെന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെട്ട പാക്കറ്റുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാമെന്നും സി.ഐ.ടി.യു. വ്യക്തമാക്കി. എന്നാൽ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍നിന്ന് ഒഴിവാക്കിയ, ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ പട്ടികയില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. ഒപ്പം ഹര്‍ജിക്കാര്‍ക്ക് പോലീസ് സംരക്ഷണത്തിനും ഉത്തരവിടുകയും ചെയ്തു.
Post Your Comments