FootballSports

റോണോയുടെ ഗോളില്‍ മുങ്ങി മൊറോക്കോ പുറത്തേക്ക്

മോസ്കോ : ഗ്രൂപ്പ്‌ ബി മത്സരത്തില്‍ റോണോയിലൂടെ പോര്‍ച്ചുഗലിന് ആദ്യ  ജയം. മൊറോക്കോയെ എതിരില്ലാതെ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. മത്സരം തുടങ്ങി ആദ്യ നാലാം മിനിറ്റിലാണ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്. അപ്രതീക്ഷിതമായി കിട്ടിയ കോര്‍ണര്‍ കിക്ക് റോണോ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

ഇതോടെ ലോകക്കപ്പിലെ നാലാമത്തെ ഗോള്‍, രാജ്യാന്തര തലത്തില്‍ 85 ഗോള്‍, യൂറോപ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍ എന്നീ നേട്ടങ്ങള്‍ റൊണാൾഡോയ്ക്ക് സ്വന്തം.

goal

1986-ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മൊറോക്കൊ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയിരുന്നു. ചരിത്രം വീണ്ടും ആവർത്തിക്കുമെന്ന പ്രതീക്ഷയുമായി എത്തിയ മൊറോക്കോ ഒടുവിൽ നിരാശാരായി മടങ്ങുന്ന കാഴ്ച്ചയാണ് കളിക്കളത്തിൽ നിറഞ്ഞു നിന്നത്. ആദ്യ നാലാം മിനിറ്റിൽ തന്നെ പോർച്ചുഗൽ ഗോൾ നേടിയത് മൊറോക്കോയെ ഏറെ ഞെട്ടിച്ചു. ശേഷം ശ്കതമായ പ്രകടനം കാഴ്ച വെച്ചിട്ടും ടീമിന് പൊരുതി ജയിക്കാൻ ആയില്ല. ആദ്യ മത്സരത്തില്‍ അവര്‍ ഇറാനോടാണ് തോറ്റത്. രണ്ടു മത്സരങ്ങളും പരാജയപ്പെട്ടതോടെ റഷ്യൻ ലോകക്കപ്പിൽ നിന്നും പുറത്തേക്കുള്ള വാതിൽ മൊറോക്കോയ്ക്കായി തുറന്നിട്ടു.

Also read : കളം നിറഞ്ഞു പടക്കുതിരകള്‍ ; പോളണ്ടിനെ വെട്ടിവീഴ്ത്തി സെനഗല്‍ മുന്നേറ്റം

GOAL

PORTUGAL-MOROCCO

MOROCCO

MOROCCO OUT

RONALDO

 

shortlink

Related Articles

Post Your Comments

Related Articles


Back to top button