ജെസിബി ഓപ്പറേറ്ററായ വരനും വധുവിനും എട്ടിന്റെ പണികൊടുത്തത് കൂട്ടുകാർ. കല്യാണം കഴിഞ്ഞ് വധുവുമായുള്ള യാത്രയ്ക്ക് നവവധൂവരന്മാര്‍ക്കായി കൂട്ടുകാര്‍ തെരഞ്ഞെടുത്തത് മണ്ണുമാന്തി യന്ത്രമായിരുന്നു. കര്‍ണാടകത്തിലെ പുറ്റൂര്‍ താലൂക്കിലാണ് സവിശേഷമായ ഈ വിവാഹയാത്ര നടന്നത്. ജെസിബി ഓപ്പറേറ്റര്‍ ആണ് വരന്. സ്വന്തം ജോലിയോടുള്ള സ്നേഹം വിവാഹത്തിലും ചേര്‍ക്കാന്‍ ഇതാണ് കാരണം.
also read: ഗതാഗതം സ്തംഭിപ്പിച്ച് ജെസിബിയിൽ വിവാഹാഘോഷം; വരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
ദക്ഷിണ കനറയിലെ ശാന്തിയാര് ഗ്രാമത്തിലെ ചേതന്‍ എന്നയാളാണ് വരന്. മണ്ണുമാന്തി യന്ത്രത്തിന്റെ കൈയില്‍ ഇരുന്നായിരുന്നു വരന്റെയും വധുവിന്റെയും യാത്ര. പൂക്കള്‍ വച്ച് അലങ്കരിച്ചാണ് വരന്റെ സുഹൃത്തുക്കള്‍ ജെസിബി കൊണ്ടുവന്നത്. വീട്ടിലേക്കുള്ള ദൂരം ആദ്യം കുറച്ചുനേരം ജെസിബി ഓടിച്ചത് വരന് തന്നെയാണ്. പിന്നീട് സുഹൃത്തുക്കള്‍ രണ്ടുപേരെയും ജെസിബി കൈക്കുള്ളിലാക്കി വാഹനം ഓടിച്ചു.
Post Your Comments