KeralaLatest News

നീണ്ട ക്യൂകള്‍ പഴങ്കഥയാകും, ഇനി എ.സി തണുപ്പില്‍ ഇഷ്ടമുള്ള കുപ്പികള്‍ തെരഞ്ഞെടുക്കാം: ആദ്യത്തെ പുതിയ മോഡല്‍ ബിവറേജസ് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം• കേരളത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ റോഡിലൂടെ മീറ്ററുകള്‍ നീളുന്ന നീണ്ട ക്യൂവും തിരക്കും ബഹളവുമൊക്കെ പഴങ്കഥയാകാന്‍ പോകുന്നു. ഇനി എ.സിയുടെ തണുപ്പില്‍, സൂപ്പര്‍മാര്‍ക്കറ്റ് പോലെയുള്ള ഷോപ്പില്‍ നിന്നും ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്‌ലെറ്റ്‌ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ഈസ്റ്റ്‌ ഫോര്‍ട്ട്‌ പവര്‍ഹൗസ് റോഡിലാണ് ഈ അടിപൊളി ബിവറേജ് ഒരുങ്ങിയിരിക്കുന്നത്. എസി മുറിയില്‍ ആകര്‍ഷകമായ ലൈറ്റിംഗും ഇന്റീരിയറും എല്ലാമായി അടിമുടി മാറിയിരിക്കുകയാണ് പുതിയ ഔട്ട്‌ലെറ്റ്‌. പുതിയ മോഡല്‍ ബിവ്കോ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം എം.ഡി.എച്ച്‌. വെങ്കിടേഷ് നിര്‍വഹിച്ചു.

കടയില്‍ മുഴുവന്‍ കറങ്ങി നടന്ന് ഇഷ്ടമുള്ളത് സ്വന്തമായി തന്നെ തിരഞ്ഞെടുക്കാം. ദിവസം കഴിയുന്തോറും തിരക്ക് കൂടാന്‍ സാധ്യതയുള്ളതുകൊണ്ട് തന്നെ കൂടുതല്‍ കൗണ്ടറുകളും ഇവിടെ ഒരുക്കിയിരിട്ടുണ്ട്. പത്ത് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ ആകെയുള്ള 270 ഔട്ട് ലെറ്റുകളും ഇതേ രീതിയിലാക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button