
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശി സോഫിന്‍ ടൈറ്റസ് (24) നെയാണ് തുമ്പ പോലീസ് ഒന്നരകിലോ കഞ്ചാവുമായി പിടികൂടിയത്. കാട്ടാക്കടയിലെ അശോകന്‍ കൊലക്കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും സോഫിന്‍ പ്രതിയാണ്.
Also Read : അയല്‍വാസിയുടെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ഉറപ്പിച്ചത് 25000 രൂപയ്ക്ക്, വീട്ടമ്മ പിടിയില്‍
തുമ്പ എസ്‌ഐ. പ്രതാപചന്ദ്രന്‍, സിപിഓമാരായ ബിനുകുമാര്‍, അരുണ്‍, നവാസ് , വനിതാ സിപിഒ ജാസ്മിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments