Kerala

കാമുകനൊപ്പം മൂന്നാറില്‍ നിന്ന് യുവതിയെ പൊലീസ് പിടികൂടിയപ്പോള്‍ ഭാര്യയുടെ ആ വാക്കുകള്‍ കേട്ട് ഭര്‍ത്താവ് തളര്‍ന്നു പോയി

കോട്ടയം: കാമുകനൊപ്പം മൂന്നാറില്‍ നിന്ന് യുവതിയെ പിടികൂടിയപ്പോള്‍ ഭാര്യ പറഞ്ഞത് കേട്ട് ഭര്‍ത്താവ് തളര്‍ന്നുപോയി. നീലംപേരൂര്‍ സ്വദേശിയായ യുവാവിനൊപ്പം മുങ്ങിയതായിരുന്നു ചിങ്ങവനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ യുവതിയും കുഞ്ഞും. പോലീസ് യുവാവിന്റെ ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ മൂന്നാറിലായിരുന്നു.

പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്നാറില്‍ നിന്ന് മൂവരെയും പോലീസ് കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ ഇവരെ കോടതിയില്‍ ഹാജരാക്കി.

യുവതിക്ക് കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് കോടതിയെ അറിയിച്ചതോടെ കോടതി അനുമതി നല്കുകയായിരുന്നു. യുവതിയുടേത് നിയമാനുസൃതമുള്ള വിവാഹമല്ലായിരുന്നു. ഹിന്ദുവായ യുവതി ക്രിസ്ത്യന്‍ യുവാവിനെ പ്രണയിച്ച് കൂടെ താമസിക്കുകയായിരുന്നു.

അതേ സമയം ഇന്നലെയും ചിങ്ങവനം പോലീ്‌സ് സറ്റേഷന്‍ പരിധിയില്‍ നിന്ന് ഒരു യുവതിയെ കാണാതായി. ചോഴിയക്കാട് സ്വദേശിയായ 26 വയസുള്ള യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇന്നലെ രാത്രിയില്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അമ്മയുടെ വീട്ടില്‍ പോവുകയാണെന്നു പറഞ്ഞാണ് യുവതി പോയത്. ജോലിക്ക് അപേക്ഷ നല്കുന്നതിന് റേഷന്‍ കാര്‍ഡ് കൊണ്ടുപോയെങ്കിലും വൈകുന്നേരത്തോടെ അയല്‍ വീട്ടില്‍ കാര്‍ഡ് തിരികെ നല്കിയിരുന്നു. അമ്മയുടെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന് അറിവായി.  രാത്രിയായിട്ടും കാണാതായതോടെയാണ് പോലീസില്‍ പരാതി നല്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button