അഹമ്മദാബാദ്: നൊന്ത് പ്രസവിച്ച അമ്മയെ വീട്ടില്‍ നിന്നും മകള്‍ തല്ലിയിറക്കി. മകളും മരുമകനും ചേര്‍ന്നാണ് പ്രായമായ അമ്മയെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കിയത്. ഗുജറാത്തിലെ ഛോടൗദെപുര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
read also: അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍ ; മനുഷ്യമനസിനെ മരവിപ്പിക്കുന്ന രംഗം ; വീഡിയോ വൈറൽ
അഹമ്മദാബാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള സങ്കേത താലൂക്കിലെ വെല്‍പൂര്‍ വില്ലേജിലാണ് സംഭവം. വീഡിയോ വൈറലായതോടെ പോലീസ് മകള്‍ക്കും ഭര്‍ത്താവിനുമെതിരെ കേസ് എടുത്തു. യുവാവും യുവതിയും പ്രായം ചെന്ന അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ നിന്നും വ്യക്തമാണ്. കയര്‍ ഉപയോഗിച്ച് യുവാവ് സ്ത്രീയെ കെട്ടിയിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ പ്രതിരോധിച്ചു. തുടര്‍ന്ന് മകള്‍ അമ്മയുടെ കൈയ്യില്‍ പിടിച്ച് വലിച്ച് വീടിന് പുറത്താക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ കണ്ട് പോലീസ് എത്തി മകളെയും ഭര്‍ത്താവിനെയും പിടികൂടി. അതേസമയം അമ്മയ്ക്ക് മാനസിക വൈകല്യം ഉണ്ടെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. അമ്മ തങ്ങളെ ഉപദ്രവിക്കുന്ന തടുക്കാനാണ് ശ്രമിച്ചതെന്നും അവര്‍ പോലീസില്‍ മൊഴി നല്‍കി. മൂര്‍ഛയേറിയ ആയുധം ഉപയോഗിച്ച് അമ്മ തങ്ങളെ ഉപദ്രവിച്ചുവെന്നും അവര്‍ പറഞ്ഞു.
Post Your Comments