ആറ് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ കൈയ്യിൽ ചുട്ടുപൊള്ളുന്ന ഇരുമ്പ് വളയിട്ട് വീട്ടുകാർ .
ന്യുമോണിയ ചികിത്സയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്‌തതെന്നാണ് വീട്ടുകാരുടെ വാദം. കുഞ്ഞിന്റെ മാതാപിതാക്കളുടെ അറിവോടെയായിരുന്നു ഈ കൊടും ക്രൂരത നടന്നത്. കഴിഞ്ഞ ദിവസം ഒഡിഷയിലെ നബാരംഗ്പൂരിലായിരുന്നു സംഭവം.
also read: കുളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കുട്ടിക്ക് ന്യുമോണിയ ബാധിച്ചെന്ന് മനസിലാക്കിയിട്ടും വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയില്ല. പകരം പരമ്പരാഗത ചികിത്സകൾ തുടർന്നു. ഇതിന്റെ ഭാഗമായാണ് കുഞ്ഞിന്റെ കൈയ്യിൽ പഴുപ്പിച്ച ഇരുമ്പ് വളകൾ ഇട്ടതും. സംഭവത്തിൽ പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണെണ് ഡോക്ടർ അറിയിച്ചു.
Post Your Comments