അബുദാബി: സ്വന്തം മാതാപിതാക്കളെ തനിക്കൊപ്പം താമസിപ്പിക്കുക എന്നത് മിക്ക പ്രവാസികളും ആഗ്രഹിക്കാറുള്ള കാര്യമാണ്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. വിസയ്ക്കുള്ള ആപ്ലിക്കേഷൻ ദി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിലാണ് (DNRD) നൽകേണ്ടത്. മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുപോകുന്നതിന് 20,000 ദിര്‍ഹം ആണ് ശമ്പളമായി വേണ്ടത്. കൂടാതെ കമ്പനി നൽകുന്ന താമസസൗകര്യവും ഉണ്ടായിരിക്കണം.
Read also: പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ യുഎഇയിൽ തുടർന്നവർക്ക് കനത്ത പിഴയും തടവും
പിതാവ് മരിച്ചതിന് ശേഷം മാതാവിനെ മാത്രമാണ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നതെങ്കിൽ പിതാവിന്റെ മരണ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടാതെ വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഡോക്യൂമെന്റുകളും സമർപ്പിക്കേണ്ടതാണ്.
Post Your Comments