മോസ്കോ: ഫിഫയിൽ ചുവപ്പ് കാർഡ് ഒഴിവാക്കിയതോടെ റഷ്യൻ ലോകകപ്പ് ചരിത്രമെഴുതുകയാണ്. ഇതുവരെ ഫുട്ബോളിന്റെ മാന്യത കളഞ്ഞിരുന്നത് കടുത്ത ടാക്ലിംഗുകളാണ്. എതിർതാരത്തെ റഫറിയുടെ കണ്ണിൽ പെടാതെ ഫൗൾ ചെയ്യാൻ മിടുക്കുള്ള താരങ്ങൾ. ഇത്തരത്തിലുള്ള പല ഫൗളുകളും റഫറി കാണാത്തതിനാൽ നടപടിയും ഉണ്ടാകാറില്ല. ഇതിന് ഒരു പരിഹാരം കൂടിയായിരുന്നു റഷ്യൻ ലോകകപ്പിൽ പ്രവർത്തികമാക്കിയത്
റഫറികളുടെ കണ്ണിനേക്കാൾ മികച്ചതായ വീഡിയോ അസിസ്റ്റന്‍റ് റഫറി സിസ്റ്റം എന്ന സാങ്കേതിക വിദ്യ എത്തിയതോടെ പല മാറ്റങ്ങളും റഷ്യൻ ലോകകപ്പിൽ സംഭവിച്ചു. 2018 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പുതിയ തീരുമാനം വിജയമെന്നാണ് സൂചന. ആദ്യ നാല് ദിവസങ്ങളിൽ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു താരത്തിന് പോലും ചുവപ്പ് കാർഡ് നൽകേണ്ടി വന്നിട്ടില്ല. 1986ന് ശേഷം നടന്ന ലോകകപ്പുകളിൽ ഇത് റെക്കോഡാണ്.
കഴിഞ്ഞ ലോകകപ്പുകളിലെ ആദ്യ മത്സരങ്ങളിലെ ചുവപ്പുകാര്‍ഡിന്‍റെ എണ്ണം താഴെ പറയുന്ന പ്രകാരമാണ്.
1990 ലോകകപ്പ് ആദ്യ 5 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
1994 ലോകകപ്പ് അദ്യ 12 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
1998 ലോകകപ്പ് ആദ്യ 10 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
2002 ലോകകപ്പ് ആദ്യ 10 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
2006 ലോകകപ്പ് ആദ്യ മൂന്ന് മത്സരങ്ങൾ ചുവപ്പ് കാർഡ് 1
2010 ലോകകപ്പ് ആദ്യ 8 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
2014 ലോകകപ്പ് ആദ്യ 10 മത്സരങ്ങൾ ചുവപ്പ് കാർഡ് 2
Post Your Comments