ഭര്‍ത്താവിന്റെ പണവും സ്വര്‍ണ്ണവുമായി ഭാര്യ മുങ്ങിയത് വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ചയ്ക്കുള്ളില്‍. വിവാഹിതരായി രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടില്‍ പോകണമെന്നു പറഞ്ഞ ഭാര്യ ഭര്‍ത്താവിനെ കൂട്ടാതെ ഒറ്റയ്ക്ക് പോവുകയായിരുന്നു.
Also Read : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാന തൊഴിലാളി മക്കളുമായി മുങ്ങി
ജോലി സ്ഥലത്തായിരുന്ന യുവാവ് ഇവരെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതായപ്പോഴാണ് ഭര്‍ത്താവ് വീട്ടില്‍ വന്ന് പരിശോധന നടത്തിയത്. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 80000 രൂപയും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്.
ആന്ധ്രാ സ്വദേശിനിയും അനാഥയുമാണെന്ന് പറഞ്ഞ രമണാ എന്ന പെണ്‍കുട്ടിയെ മാട്രിമോണിയിലൂടെയാണ് വെങ്കട്ടരാമന്‍ പരിചയപ്പെട്ടത്. വെങ്കിട്ടരാമന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments