ന്യൂഡല്‍ഹി: അധ്യാപക അഭിമുഖത്തില്‍ ഒരു അധ്യാപികയ്ക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളാണ് ഏവരെയും ഞെട്ടിക്കുന്നത്. മാറിടങ്ങള്‍ യഥാര്‍ത്ഥമാണോ? കുഞ്ഞിന് ജന്മം നല്‍കാനാവുമോ തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തിനിരിക്കുന്നവര്‍ ചോദിച്ചത്. അഭിമുഖത്തില്‍ പങ്കെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയോ എക്‌സ്പീരിയന്‍സോ ആയിരുന്നില്ല ഇന്റര്‍വ്യു ബോര്‍ഡില്‍ ഇരുന്നവര്‍ക്ക് അറിയേണ്ടിയിരുന്നത്. ട്രാന്‍സ്ജണ്ടറായ സുചിത്രയാണ് ഇക്കാര്യങ്ങള്‍ വളിപ്പെടുത്തിയത്.
read also: നടുറോഡില്‍ നിന്ന് മാറിടം തുറന്ന് കാട്ടുന്ന സെല്‍ഫി വീഡിയോ അപ്ലോഡ് ചെയ്ത് യുവതി
‘തന്റെ വിദ്യാഭ്യാസ യോഗ്യതയോ 10 വര്‍ഷത്തെ അനുഭവ സമ്ബത്തോ അവര്‍ക്ക് അറിയേണ്ടിയിരുന്നില്ല. താന്‍ പുരുഷനില്‍ നിന്നും ഒരു സ്ത്രീ ആയതിന്റെ അത്ഭുതം നിറഞ്ഞ നോട്ടമായിരുന്നു അവരില്‍ നിന്നുണ്ടായത്. മറ്റെന്ത് ഉള്‍ക്കൊണ്ടാലും ട്രാന്‍ജെണ്ടേഴ്‌സിനെ പരിഗണിക്കാന്‍ പോലും പലരും ഇന്നും തയ്യാറാവുന്നില്ല.അത് ഞങ്ങളുടെ ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്നുമുണ്ട്. -സുചിത്ര പറഞ്ഞു.
കൊല്‍ക്കത്തിയിലെ പ്രസിദ്ധമായ ഒരു സ്‌കൂളില്‍ നിന്നുമാണ് സുചിത്രയ്ക്ക് ഈ അനുഭവം ഉണ്ടായത്. 2017ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ഹിരണ്‍മയ് സുചിത്രയായി മാറിയത്. ‘ഞാന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി അല്ലായിരുന്നെങ്കില്‍ അവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നോ?’-സുചിത്ര ചോദിക്കുന്നു.
Post Your Comments