Kerala

ഓടുന്നതിനിടെ സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്നു; റോഡിൽ വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

പൊന്‍കുന്നം: ഓടുന്നതിനിടെ സ്കൂള്‍ വാനിന്റെ പിൻവാതിൽ തുറന്ന് റോഡിലേക്ക് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. പൊന്‍കുന്നത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളായ ജോബിറ്റ് ജിയോ, ആവണി രാജേന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളെയും കയറ്റി പൊന്‍കുന്നം തോണിപ്പാറ കയറ്റം കയറിവരുമ്പോൾ വാനിന്റെ പിൻവാതിൽ തുറന്നുപോകുകയും കുട്ടികൾ റോഡിലേക്ക് വീഴുകയുമായിരുന്നു. കുട്ടികള്‍ റോഡിലേക്ക് തെറിച്ചുവീണത് ഡ്രൈവര്‍ അറിഞ്ഞില്ല. നിര്‍ത്താതെ പോയ വാന്‍ നാട്ടുകാർ ബഹളം വെച്ചാണ് നിർത്തിച്ചത്.

Read Also: യുഎഇയിൽ സ്‌കൂൾ വിദ്യാർത്ഥികൾ ക്ലാസ്‌മുറി അടിച്ചു തകർത്തു

വിദ്യാര്‍ഥികളില്‍ ആരുടെയെങ്കിലും കൈ തട്ടി വാനിന്റെ വാതിൽ തുറന്നതാകാമെന്നാണ് സംശയം. സ്കൂള്‍ വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ തോണിപ്പാറ പുന്നത്താനം വീട്ടില്‍ ഷൈനിനെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും വാഹനത്തിലുണ്ടായിരുന്ന ഹെല്‍പറായ യുവതിക്കെതിരെ വാതിൽ സുരക്ഷിതമായി സംരക്ഷിക്കാത്തതിനെതിരെയും കേസെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button