യുഎഇ: യുഎഇയിൽ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ്മുറി അടിച്ചു തകർത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തുടർന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കുട്ടികൾക്കെതിരെ നടപടിയെടുത്തു. വിദ്യാർത്ഥികൾ ക്ലാസ്മുറിയിൽ ഉണ്ടായിരുന്നു കസേരകൾ, കമ്പ്യൂട്ടറുകൾ പ്രൊജക്ടർ തുടങ്ങിയവ പൂർണമായും നശിപ്പിച്ചു.
also read: യുഎഇയിൽ തൊഴിൽ വിസയ്ക്കായുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു
വിദ്യാർത്ഥികളുടെ ഇത്തരം നടപടി ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്നും, വിദ്യാർത്ഥികൾക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ പ്രവർത്തിക്കുള്ള നഷ്ടപരിഹാരം രക്ഷകർത്താക്കളിൽ നിന്ന് ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments