റിയാദ്: ലോകകപ്പില്‍ പങ്കെടുക്കുന്ന യുഎഇ ടീമിന്റെ ഔദ്യോഗിക യാത്രാവിമാനത്തിന് തീപിടിച്ചിരുന്നു. ഇത് അട്ടിമറി ശ്രമമാണെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ സൗദി രാജകുമാരന് അന്വേഷണത്തിന് ഉത്തരവിട്ടു. സാങ്കേതിക തകരാറാണെന്ന് അധികൃതരടക്കം പറയുന്നുണ്ടെങ്കിലും സുരക്ഷയില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി റോസ്റ്റോവ് വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു.
read also: ലോകകപ്പ് ഫുട്ബോള്‍ : ഇറാനിലെ വനിതകള്‍ക്ക് വേണ്ടി പ്രതിഷേധം ശക്തമാകുന്നു
ഉറുഗ്വായ്ക്കെതിരായ മത്സരത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി ടീം സഞ്ചരിച്ച വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് ഒരു എന്‍ജിനില്‍നിന്ന് തീ വന്നത്. തുടര്‍ന്ന് വിമാനം അടിയന്തിരമായി റോസ്റ്റോവ് വിമാനത്താവളത്തില്‍ ഇറക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ടീം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സൗദി ഫുട്ബോള്‍ ഫെഡറേഷന് റഷ്യയോട് ആവശ്യപ്പെട്ടു.
ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഒരു എഞ്ചിനില്‍ നിന്നും തീ പടരുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. റോസ്റ്റോവിലെ ഡോണ്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. കളിക്കാരും മറ്റുള്ളവരും തുടര്‍ന്ന് ടീം ഹോട്ടലിലേക്ക് പോവുകയും ചെയ്തു. റഷ്യന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ319-100 ആണ് ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ ഔദ്യോഗിക വിമാനങ്ങള്‍.
Post Your Comments