India

വാഗ്ദാനം വെറും പാഴ്‌വാക്ക് : മുസ്ലിംലീഗിനെതിരെ രോഹിത് വെമുലയുടെ മാതാവ്

വിജയവാഡ : കേരളത്തിലെ മുസ്ലിം ലീഗിന്റെ വാഗ്ദാനം വെറും പാഴ്‌വാക്കാണെന്ന് രോഹിത വെമുലയുടെ മാതാവ്. വീട് നിര്‍മ്മാണത്തില്‍ സാമ്പത്തികമായി സഹായിക്കാമെന്ന മുസ്ലീം ലീഗിന്റെ വാഗ്ദാനം രണ്ട് വര്‍ഷം പിന്നിട്ടിട്ടും പാലിച്ചില്ലെന്ന് രാധിക വെമുല.

2016 ല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന ദളിത് അവഗണനയുടെ ഇരയായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവാണ് രാധിക വെമുല.

Read Also : സ്‌കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ : 37 കുട്ടികള്‍ ആശുപത്രിയില്‍

വീട് നിര്‍മിക്കാന്‍ 20 ലക്ഷം രൂപയാണ് ലീഗ് വാഗ്ദാനം ചെയ്തതെങ്കിലും ഇതുവരെ നല്‍കിയില്ല രാധിക വെമുല പറയുന്നു.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ രോഹിത് മരിച്ച് ദിവസങ്ങള്‍ക്കകം കുടുംബത്തിന് വീട് വയ്ക്കാന്‍ 20 ലക്ഷം രൂപ നല്‍കുമെന്നാണ് ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ചത്.

ഗുണ്ടൂരിലും വിജയവാഡയ്ക്കും ഇടയിലുള്ള കുപ്പുരാവുരുവില്‍ ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അറിയിച്ചിരുന്നു.

എന്നാല്‍ കേരളത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച് ലീഗ് നടത്തിയ ഈ പ്രഖ്യാപനം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള നാടകമായിരുന്നെന്നാണ് രാധിക ആരോപിക്കുന്നത്.

എന്നാല്‍ വാഗ്ദാനത്തില്‍ നിന്നും പാര്‍ട്ടി പിന്നോട്ടില്ലെന്നും രാധിക വെമുലയ്ക്ക് നല്‍കിയ ചെക്ക് മടങ്ങിയ വിവരം അറിഞ്ഞിട്ടില്ലെന്നും എം കെ മുനീര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button