തിരുവനന്തപുരം : ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധ. ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 37 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ച ശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ കുട്ടികള്‍ ചികിത്സ തേടുകയായിരുന്നു.
അതേസമയം സംഭവം സ്കൂള്‍ അധികൃതര്‍ മറച്ചുവെച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്രയും കുട്ടികള്‍ ചികിത്സ തേടിയിട്ടും സ്കൂള്‍ അധികൃതര്‍ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചില്ലെന്നാണ് ആക്ഷേപം.
Post Your Comments