കൊച്ചി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേദമാണ് കോണ്‍ഗ്രസില്‍ ഉണ്ടായത്. എറണാകുളം ഡിസിസിക്ക് മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം നടത്തിയത് വന്‍ ചര്‍ച്ചയായിരുന്നു. ഈ സംഭവം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നില്‍ കെ സുധാകരനാണെന്നാണ് ഐ ഗ്രൂപ്പിന്റെ സംശയം. ഇതോടെ സുധാകരനുമായി സഹകരിക്കേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് ഐ ഗ്രൂപ്പ് നിര്‍ദേശം നല്‍കി. സുധാകരനെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം.
read also: രാജ്യസഭാ സീറ്റ് പ്രതിഷേധം; ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും
രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രതീകാത്മകമായി ശവപ്പെട്ടി വെയ്ക്കുകയായിരുന്നു. ഇതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പേരും സുധാകരനൊപ്പമുള്ളവരാണ്. ഇതും സുധാകരന് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു.
ശവപ്പെട്ടി വിവാദത്തെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്താന്‍ ഒരു വിഭാഗം കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. ഇതിനു പിന്നിലും സുധാകരനാണെന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പ് നേരത്തെ തന്നെ പ്രകടനം തടഞ്ഞിരുന്നു.
Post Your Comments