തിരുവനന്തപുരം: നിയമസഭയില്‍ വന്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സുരക്ഷാ ചുമതലകള്‍ക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നത്. 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Also Read : പേര് പിഎസ്ഒ, ചെയ്യുന്ന ജോലി ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ ദിവസപൂജ മുതൽ പട്ടിയെ കുളിപ്പിക്കൽ വരെ
പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കെ.മുരളീധരന് നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന് നിയമസഭയില്‍ പറഞ്ഞു.
Also Read : ദാസ്യപ്പണി വിവാദം; എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്ത്
മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. കീഴുദ്യോഗസ്ഥരെ കഴുത്തിന് കുത്തിപ്പിടിക്കുന്ന പോലീസുകാരും സേനയില്‍ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments