മോസ്കോ: പരിക്ക് മൂലം ബ്രസീലിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മർ കോസ്റ്ററീക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ നിന്ന് പിന്മാറി. പരിശീലനത്തിനിടെ കാലിന് വേദന കൂടിയതിനെ തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയതെന്നാണ് സൂചന. ലോകകപ്പിന് റഷ്യയിലെത്തുന്നതിന് മുമ്പ് തന്നെ നെയ്മറെ പരിക്ക് അലട്ടിയിരുന്നു. എന്നാൽ ക്രൊയേഷ്യക്കെതിരേ നടന്ന സൗഹൃദ മത്സരത്തിൽ താരം ഗോളടിച്ചതോടെ ആരാധകരും പ്രതീക്ഷയിലായിരുന്നു.
Read Also: ആരാധകരെ നിരാശയിലാഴ്ത്തി സ്വിസ്സ് പടയുടെ ചവിട്ടേറ്റുവാങ്ങി നെയ്മർ
അതേസമയം നെയ്മറുടെ പരിക്ക് ഗുരതരമല്ലെന്നാണ് അവരുടെ മീഡിയ ഓഫീസര്‍ വിനിഷ്യസ് റോഡ്രിഗസ് അറിയിച്ചത്. വലത് കണങ്കാലിന് വേദനയുള്ളതിലാണ് അദ്ദേഹം പരിശീലനത്തില്‍ നിന്ന് വിട്ട് നിന്നതെന്നും അടുത്ത ദിവസങ്ങളില്‍ നെയമര്‍ പരിശീലനത്തില്‍ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments