കോഴിക്കോട്: അരക്കിണറില്‍ ആമിനയെ വീട്ടിനകത്ത് രക്തത്തില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പിടയിലായത് വെറും 16 വയസ്സ് മാത്രം പ്രായമുള്ള കൗമാരക്കാരന്‍. ഇതിന് പ്രേരണയായത് ആക്ഷന്‍ സിനിമകളിലെ രംഗങ്ങളും. സംഭവദിവസം കൊലപാതകത്തിനിടയില്‍ പ്രതിയുടെ ഷര്‍ട്ടില്‍ നിന്നും തെറിച്ചുവീണ ബട്ടന്‍സായിരുന്നു പോലീസിന് ആദ്യം പിടിവള്ളിയായത്. കുട്ടികളുടെ വസ്ത്രത്തില്‍ ഉപയോഗിക്കുന്ന തരം ബട്ടണാണെ മനസിലാക്കിയതോടെയാണ് അന്വേഷണം വീടുമായി ബന്ധപ്പെട്ട കൗമാരക്കാരിലേയ്ക്ക് തിരിഞ്ഞത്. തുടർന്ന് അന്വേഷണം വീട്ടിൽ പതിവായി എത്താറുള്ള 16കാരനിൽ എത്തി.
പ്രതിയെ ചോദ്യംചെയ്‌തതിൽ നിന്ന് പുറത്തുവന്നതാകട്ടെ ഞെട്ടിക്കുന്ന കാര്യങ്ങളും. പണം കടം ചോദിക്കാന്‍ ചെന്ന പ്രതി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചതും ആമിന തടഞ്ഞതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടർന്ന് പ്രതി ആമിനയെ തലങ്ങും വിലങ്ങും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആമിനയുടെ കഴുത്തിലേറ്റ മുറിവില്‍ നിന്നും ചോരവാര്‍ന്ന് മരണം സംഭവിച്ചത്. കൊലപാതകത്തിന് ശേഷം ഒരു പ്രൊഫഷല്‍ കില്ലറുടെ രീതിയില്‍ തെളിവ് നശിപ്പിക്കാനും 16 കാരന്‍ ശ്രമിച്ചു. കത്തി തുണിയില്‍ പൊതിഞ്ഞ് കയ്യില്‍ തന്നെ വെച്ചു. പോകുന്ന വഴിയില്‍ കുറ്റിക്കാട്ടില്‍ കളയുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു
also read: അബുദാബിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു, ഞെട്ടിക്കുന്ന വീഡിയോ
കൊലപാതകത്തില്‍ അന്വേഷണം നടത്തിയ പോലീസ് ആദ്യം സംശയിച്ചത് ബന്ധുക്കളെയായിരുന്നു. ഇതിനിടയിലാണ് ബട്ടണ്‍സ് കിട്ടിയത്. ആരും സംശയിക്കാതിരിക്കാന്‍ ഇതിനിടയില്‍ കൗമാരക്കാരന്‍ ആമിനയുടെ വീടിന്റെ പരിസരത്ത് പല തവണ എത്തുകയും ചെയ്തു. കൊല ചെയ്യാനും തെളിവ് നശിപ്പിക്കാനുമെല്ലാം പ്രതിക്ക് പ്രേരണയായത് ആക്ഷന്‍ സിനിമകളിലെ രംഗങ്ങളാണ്. ആഡംബര ജീവിതത്തോടുള്ള ഭ്രമവും കൊലപാതകത്തിന് കാരണമായി. മൂന്ന് അത്യാധുനിക മൊബൈല്‍ ഫോണുകള്‍ സ്വന്തമായിട്ടുളള പയ്യന്‍ ഇടുന്നതും ഉടുക്കുന്നതുമെല്ലാം വിലകൂടിയ പുതിയ വസ്ത്രങ്ങളായിരുന്നു. ഇതിനെല്ലാം പണം ബന്ധുക്കളില്‍ നിന്നും വാങ്ങിയിരുന്ന പ്രതി ആഡംബരം കൂടിയതോടെ ചില്ലറ മോഷണങ്ങളും പതിവാക്കിയിരുന്നു.
Post Your Comments