Kerala

പോലീസില്‍ വയറ്റാട്ടി എന്നൊരു തസ്തികയുണ്ടെന്ന കാര്യം മുഖ്യമന്ത്രി അറിയാമോ; കത്തിക്കയറി കെ മുരളീധരന്‍

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ എംഎല്‍എ. ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാര്‍ നായയെ കുളിപ്പിക്കാനും നായയ്ക്ക് മീന്‍ വാങ്ങാനും പോകേണ്ട സ്ഥിതിയാണ്. ക്യാംപ് ഫോളോവര്‍മാരെ വയറ്റാട്ടിമാരായി പോലും നിയമിക്കുന്ന സ്ഥിതിയുണ്ടെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

also read: ദാസ്യപ്പണി വിവാദം; കൂടുതൽ നടപടി

ഉയര്‍ന്ന പൊലീസ് മേധാവിയുടെ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് പൊലീസില്‍ നിന്നാണ് ശമ്ബളം കൊടുക്കുന്നതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാനില്‍ നിന്നുള്ള ഐ പി എസ് ഉദ്യോഗസ്ഥന്‍ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് രണ്ട് മാസമായി സര്‍ക്കാരാണ് ശമ്ബളം കൊടുക്കുന്നത്. ഇക്കാര്യം പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞോ എന്നും മുരളി ആരാഞ്ഞു.

എന്നാല്‍, പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നത്. ഇതിനായി 335 പേരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ അടിമപ്പണിയ്ക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കും. 199 പേരില്‍ 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ കാലത്ത് ഒരു പൊലീസുകാരന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ടെന്നും മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button