തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദത്തിൽ കൂടുതൽ നടപടി. എസ്എപി ക്യാംപ് കമാൻഡന്റ് പി.കെ രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടിലെ ടൈൽസ് പണിക്ക് രാജു ക്യാംപ് ഫോളോവർമാരെ ഉപയോഗിച്ചിരുന്നു. അതേസമയം പോലീസിലെ ദാസ്യപ്പണിക്കെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ക്യാംപ് ഫോളോവർമാർ. ഇന്ന് ഡിജിപിക്ക് പരാതി നൽകുമെന്നാണ് സൂചന.
also read: ദാസ്യപ്പണി വിവാദം; എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്ത്
ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലിക്കായി രണ്ടായിരത്തിലേറെ പോലീസുകാരെ നിയോഗിച്ചിരുന്നതായാണ് പുറത്തു വന്ന വിവരം . ഇവർ ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടെയും വീട്ടുജോലിക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമായി നിയോഗിക്കുന്നു എന്നതാണ് വാസ്തവം. എഡിജിപി സുദേഷ്കുമാറിന്റെ ഡ്രൈവർ ഗവാസ്കർ തനിക്കു മർദനമേറ്റതിനെതിരെ പരാതി നൽകിയതോടെ മാത്രമാണു പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തിയത്.
Post Your Comments