ന്യൂഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 48ാം ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് രാഹുലിന് മോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’വെന്നാണ് ട്വിറ്ററിൽ മോദി കുറിച്ചത്.
കഴിഞ്ഞ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. നിരവധിയാളുകളാണ് രാഹുലിന് ആശംസകൾ അറിയിച്ചത്.
Birthday greetings to Congress President Shri @RahulGandhi. I pray for his long and healthy life.
— Narendra Modi (@narendramodi) June 19, 2018
Post Your Comments