![Mehbooba-Mufti](/wp-content/uploads/2018/06/Mehbooba-Mufti.jpg)
ശ്രീനഗര്‍•ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു. സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ച സാഹചര്യത്തിലാണ് നടപടി. ബി.ജെ.പി മന്ത്രിമാര്‍ നേരത്തേ രാജി സമര്‍പിച്ചിരുന്നു. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍െറ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചു.
സംസ്ഥാനത്ത് തീവ്രവാദം വര്‍ധിക്കുകയും ജനങ്ങളുടെ മൗലികവകാശം പോലും ലംഘിക്കുന്ന അവസ്ഥയാണുള്ളതെന്നും ഈ സ്ഥിതി തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments