ബോളിവുഡ് സിനിമാ രംഗത്തെ മികച്ച നടിമാരിൽ ഒരാളായിരുന്നു ലാറ ദത്ത. 2000 ലെ മിസ്സ് യൂണിവേഴ്സുമായിരുന്നു ലാറ. തമിഴ് സിനിമാ ലോകത്തുനിന്ന് അഭിനയം തുടങ്ങിയ ലാറ പിന്നീട് ഹിന്ദിയിൽ മുഖ്യസ്ഥാനം നേടിയെടുക്കുകയായിരുന്നു. 2003 ൽ ഇറങ്ങിയ അന്ദാസ് എന്ന ചിത്രത്തിലൂടെയായിരുന്നു ലാറയുടെ ബോളിവുഡ് അരങ്ങേറ്റം.
ഒരു കാലത്ത് സിനിമാ രംഗത്ത് സജീവമായിരുന്ന ലാറ വിവാഹശേഷം സിനിമയോട് അൽപ്പം അകൽച്ച പാലിക്കുകയുണ്ടായി. എന്നാൽ വീട്ടിലിരിക്കുമ്പോഴും ശരീര സൗന്ദര്യം പഴയതുപോലെ സൂക്ഷിക്കാനാണ് താരത്തിന് ഇഷ്ടം. ഒഴിവുസമയങ്ങളിൽ യോഗ ചെയ്തു തുടങ്ങി പിന്നീട് അതൊരു ദിനചര്യയായി മാറിയെന്നാണ് ലാറ പറയുന്നത്.
യോഗ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയങ്ങളിലെല്ലാം സഹായമായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് താരം. ഗർഭിണിയായ സമയത്ത് യോഗ എപ്പോഴും ചെയ്യുമായിരുന്നു . അത് പ്രസവസമയത്ത് ഏറെ സഹായിച്ചു കൂടാതെ മനസിന് വിഷമം താങ്ങാൻ കഴിയാത്ത സമയത്ത് താൻ യോഗചെയ്യുമെന്നും അതുവഴി മനസിന് ആശ്വാസം ലഭിക്കുമെന്നും ലാറ പറഞ്ഞു.
Post Your Comments