കൊച്ചി : മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതിന് കോതമംഗലം ഇരമല്ലൂര്‍ അമ്പാടിനഗര്‍ നാരകത്തുംമുന്നേല്‍ കൃഷ്ണകുമാറിനെ ഡല്‍ഹിയില്‍ വച്ചു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് മാറി താമസിക്കുന്ന ഇയാളുടെ ഭാര്യ സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ നാട്ടിലെ ബന്ധുക്കളുമായി നിരന്തരമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. കൃഷ്ണകുമാറിന്റെ അറസ്റ്റ് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടി കൊച്ചിയില്‍ ഒരു അഭിഭാഷകനെ ബന്ധുക്കള്‍ ഏര്‍പ്പാടാക്കിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൃഷ്ണകുമാര്‍ ഇത് സ്വബോധത്തോടെ ചെയ്തതാണെന്ന് വിശ്വാസിക്കുന്നില്ലന്നായിരുന്നു ഇവരുടെ പ്രതികരണം. ഇയാള്‍ക്ക് പാര്‍ട്ടി ബന്ധമുള്ളതായി ബന്ധുക്കള്‍ക്ക് അറിവില്ല. വോട്ട് ചെയ്യാന്‍ പോയിട്ടുണ്ടോ എന്നു പോലും സംശയമാണ്. എന്തടിസ്ഥാനത്തിലാണു ചിലര്‍ കൃഷ്ണകുമാറിനെ ആര്‍ എസ് എസുകാരനാക്കുന്നത് എന്ന് മനസിലാവന്നില്ല എന്നു ബന്ധുക്കള്‍ പറയുന്നു. മദ്യം തലയ്ക്കു പിടിച്ചാല്‍ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ട്ടപ്പെടുന്ന പ്രകൃതമാണ്. ഇയാളെ ചികിത്സിച്ച് സാധാരണ നിലയിലേയ്ക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. മദ്യപിച്ചാല്‍ പിന്നൊന്നും ഇയാള്‍ക്കു പ്രശ്നമല്ല. കൂട്ടുകാരുമൊത്ത് മദ്യപിച്ചു നടക്കുമെങ്കിലും ഇതുവരെ ഇവിടെ യാാെതരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നു ചില അയല്‍വാസികള്‍ പറയുന്നു.
ALSO READ: മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണി; കൃഷ്ണകുമാര്‍ അറസ്റ്റില്‍
മദ്യലഹരിയിലാണ് കൃഷ്ണകുമാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നു ബന്ധുക്കളുടെ നിലപാടിനെ മുഖവിലക്കെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. ആദ്യത്തെ ലൈവ് ഇങ്ങനെ സംഭവിച്ചതാണെങ്കിലും തുടര്‍ന്ന് ഇയാള്‍ ലൈവില്‍ എത്തി താന്‍ ആര്‍ എസ് എസ് എസുകാരനാണെന്ന് ആവര്‍ത്തിച്ചത് ബോധപൂര്‍വ്വമാണെന്നാണു പോലീസ് വിലയിരുത്തല്‍. സാമൂഹിമാധ്യമം വഴി പ്രകോപനപരമായ പരാമര്‍ശം നടത്തുക, അപകീര്‍ത്തിപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക, എന്നി കുറ്റങ്ങളാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കൃഷ്ണകുമാറിന് എതിരായി ചാര്‍ജ് ചെയ്തിരിക്കുന്നത്.
ALSO READ: മുഖ്യമന്ത്രിയെ വധിക്കാന്‍ ‘കത്തി’യുമായി വരാനിരുന്ന കൃഷ്ണകുമാറിനെ ജോലിയില്‍ നിന്നും പുറത്താക്കി
Post Your Comments