കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനെ സർക്കാർ സംരക്ഷിച്ചത് ആരോപണവിധേയമായ സി.പി.എം. ജില്ലാ, പ്രാദേശിക നേതൃത്വങ്ങളെ രക്ഷിക്കാൻ. ശ്രീജിത്തിന്റെ മരണത്തിൽ എ.വി. ജോര്‍ജിനു പങ്കുള്ളതായി തെളിവില്ലെന്നു ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയതു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്നാണു സൂചന.
also read: വരാപ്പുഴ കസ്റ്റഡി മരണം; ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം
സി.പി.എം. ജില്ലാ, ഏരിയാ നേതൃത്വങ്ങള്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ആരോപണ നിഴലിലായിരുന്നു. ശ്രീജിത്തിനെ കസ്‌റ്റഡിയില്‍ എടുക്കാന്‍ എസ്.പിയുടെ മേല്‍ സി.പി.എം. സമ്മര്‍ദം ചെലുത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. എസ്.പി. കുടുങ്ങിയാല്‍ അതു സി.പി.എം. നേതൃത്വത്തിലേക്ക് അന്വേഷണം എത്തിക്കാന്‍ ഇടയാക്കുമെന്നു പാര്‍ട്ടി നേതൃത്വം ആശങ്കപ്പെട്ടിരുന്നു.
എ.വി. ജോര്‍ജിനു സംഭവത്തിൽ പങ്കുള്ളതായി തെളിവില്ലെയെന്ന നിയമോപദേശം കൂടിയായപ്പോൾ കേസില്‍ വരാപ്പുഴ എസ്.ഐ. ജി.എസ്. ദീപക്, ആര്‍.ടി.എഫ്. അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരില്‍ അന്വേഷണം അവസാനിക്കാനാണ് സാധ്യത. ഉന്നത പോലീസ് ഉദ്യോഗസ്‌ഥന്റെ നിര്‍ദേശപ്രകാരമാണു വീട് റെയ്‌ഡ് ചെയ്‌ത് ശ്രീജിത്തിനെ പിടികൂടിയതെന്നായിരുന്നു ഇവരുടെ മൊഴി. ആളുമാറി കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നെങ്കിലും യഥാര്‍ഥ പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തതെന്നു റൂറല്‍ എസ്.പി. പിന്നീട് പറഞ്ഞതും വിവാദമായിരുന്നു. കേസില്‍ ജോര്‍ജിന്റെ ഇടപെടല്‍ വ്യക്തമായതോടെയാണ് ആദ്യം സ്ഥലം മാറ്റിയതും പിന്നീട് സസ്‌പെന്‍ഡ് ചെയ്‌തതും. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേസിലെ സൂത്രധാരന്‍ എ.വി. ജോര്‍ജാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു
Post Your Comments